കര്‍ഷക സമരം: ചര്‍ച്ച പരാജയപ്പെട്ടു
തിരുവനന്തപുരം: കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഎം അനുകൂല കര്‍ഷക സംഘടനയായ കെഎസ്കെടിയു പ്രവര്‍ത്തകര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ തൊഴില്‍മന്ത്രി നടത്തിയ ചര്‍ച്ച വിജയിച്ചില്ല.
കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യുന്നത് അടക്കമുള്ളകാര്യങ്ങളില്‍ ധനകാര്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ തീരുമാനം എടുക്കാനാവാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ധനമന്ത്രി വക്കം പരുഷോത്തമന്റെയും സാന്നിധ്യത്തില്‍ മെയ് 18 ബുധനാഴ്ച വീണ്ടും ചര്‍ച്ച തുടരും.
ധനമന്ത്രിയുടെ അസാന്നിധ്യത്തില്‍ തൊഴില്‍മന്ത്രി ബാബു ദിവാകരനാണ് സമരക്കാരുമായി ചര്‍ച്ച നടത്തിയത്. ധനവകുപ്പുമായി ചര്‍ച്ച നടത്താതെ സമരക്കാര്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ തീരുമാനമെടുക്കാനാവില്ലെന്ന് തൊഴില്‍ മന്ത്രി തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ പറഞ്ഞു. സമരക്കാരുടെ മറ്റ് ആവശ്യങ്ങളും ധനവകുപ്പുമായി ബന്ധപ്പെട്ടതാണ്.
മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications