Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാറ്ററി ഇടപാട്:ശിവദാസമേനോനെ ഉള്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ കാലത്ത് നടന്ന ലക്ഷങ്ങളുടെ ബാറ്ററി അഴിമതിക്കേസില്‍ മുന്‍ധനമന്ത്രി ടി.ശിവദാസമേനോന്‍, മുന്‍ ധനകാര്യസെക്രട്ടറി വരദാചാരി എന്നിവരെ ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ ജി.ശശീന്ദ്രന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. ഇവരെ ഒഴിവാക്കി റിപ്പോര്‍ട്ട് നല്‍കാനുള്ള തീരുമാനത്തെ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്.

ഇടതുസര്‍ക്കാരിന്റെ കാലത്ത് 1997 മുതല്‍ 2000 വരെ സര്‍ക്കാര്‍ വകുപ്പുകളിലേക്കു ബാറ്ററി വാങ്ങാന്‍ കൊടുങ്ങല്ലൂരിലെ സെല്‍കോ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിനു കരാര്‍ നല്‍കിയ കേസിലാണ് അന്വേഷണസംഘത്തെ ലീഗല്‍ അഡ്വൈസര്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.

സര്‍ക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയ ഈ ഇടപാടില്‍ ശിവദാസമേനോല്‍, വരദാചാരി എന്നിവരുടെ നിരപരാധിത്വം തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ ഇവരെ കേസില്‍ നിന്നൊഴിവാക്കുന്നത് ശരിയല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ ചോദ്യം ചെയ്ത് കേസ് വിശദമായി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+