പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം: മന്ത്രി വക്കം
കോട്ടയം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍. സബ്ട്രഷറിക്കായുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇങ്ങനെ പോയാല്‍ ശമ്പളത്തേക്കാള്‍ കൂടുതല്‍ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമായി കേരളം മാറും. പെന്‍ഷന്‍ പ്രായം 55 വയസായതാണ് ഇതിനു കാരണം.
പെന്‍ഷന്‍കാര്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ പണം ലഭ്യമാക്കാന്‍ ട്രഷറികളില്‍ ടെല്ലര്‍ സിസ്റം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications