സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം പൂജപ്പുര തമലം പാറയില്‍കടവ് വാറില്‍ വീട്ടില്‍ ജി. അപ്പുവിന്റെയും കെ. ജഗദമ്മയുടെയും മകന്‍ എ. മനോഹരന്‍ (38) ആണ് മരിച്ചത്.
വെളുപ്പിന് മൂന്ന് മണിക്ക് പാസ്പോര്‍ട്ട് പുതുക്കുന്നതിനായി അല്‍ഹസയില്‍ നിന്നും റിയാദിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. അപകടസ്ഥലത്തുവച്ചുതന്ന മനോഹരന്‍ മരിച്ചു.
അടുത്ത മാസം അഞ്ചാം തീയതിയോടെ നാട്ടിലേക്ക വരാനിരിക്കുകയായിരുന്നു മനോഹരന്‍. മെയ് 18 ബുധനാഴ്ച രാവിലെ ആറു മണിക്ക് മൃതദേഹം നാട്ടിലെത്തിക്കും.
സിന്ധുവാണ് ഭാര്യ. മക്കള്‍: രാംബുരു, തുമ്പി. സഹോദരങ്ങള്‍: മോഹനന്‍, ഗിരിജ, സജീന്ദ്രന്‍, ഹരികുമാര്‍, രാജി.












Click it and Unblock the Notifications