ബിഎസ്എന്‍എല്‍ ഐഎസ്ഡി നിരക്ക് കുറച്ചു
ദില്ലി: ആസ്ത്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്കും ആഫ്രിക്ക, ഗള്‍ഫ്, സാര്‍ക്ക് രാജ്യങ്ങളിലേക്കുമുള്ള ഐഎസ്ഡി നിരക്കില്‍ ബിഎസ്എന്‍എല്‍ 33 ശതമാനം കുറവ് വരുത്തി.
ഈ രാജ്യങ്ങളിലേക്കുള്ള ഐഎസ്ഡി നിരക്ക് മിനുട്ടിന് 12 രൂപയായാണ് കുറച്ചത്. നിലവിലുള്ള നിരക്ക് 18 രൂപയാണ്. പുതിയ നിരക്ക് മെയ് 20 അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ. കെ. സിഹ്ന അറിയിച്ചു. ലോക ടെലികോം ദിനാഘോഷ വേളയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
ബിഎസ്എന്‍എല്ലിന്റെ ലാന്റ്ലൈന്‍, മൊബൈല്‍, സിഎല്‍എല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് പുതിയ നിരക്ക് ബാധകമായിരിക്കും. ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കില്‍ നിന്നും ലോകത്തിന്റെ ഏത് ഭാഗത്തേക്കും വിളിക്കുന്നതിനുള്ള ഉയര്‍ന്ന നിരക്ക് മിനുട്ടിന് 12 രൂപയായിരിക്കുമെന്ന് സിഹ്ന പറഞ്ഞു.
ആഭ്യന്തര ബാന്റ്വിഡ്ത്തില്‍ 25 ശതമാനം കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുള്‍പ്പെടെയുള്ള 74 പ്രധാന നഗരങ്ങളില്‍ ബാധകമായിരിക്കും.












Click it and Unblock the Notifications