Get Updates
Get notified of breaking news, exclusive insights, and must-see stories!

കോര്‍പ്പറേഷനുകള്‍ എഡിബി വായ്പ സ്വീകരിക്കും

തിരുവനന്തപുരം: നഗരവികസനത്തിനായി കേരളത്തിലെ കോര്‍പ്പറേഷനുകള്‍ എഡിബിയില്‍ നിന്നും 1500 കോടി രൂപയുടെ സഹായം സ്വീകരിക്കും. കേരളത്തിലെ അഞ്ച് കോര്‍പ്പറേഷനുകളില്‍ നാലിലും സിപിഎം ആണ് ഭരിക്കുന്നത്.

മന്ത്രി കുട്ടി അഹമ്മദ്കുട്ടിയുടെ സാന്നിധ്യത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍മാര്‍ എഡിബി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച ധാരണയിലെത്തി. നഗരങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് വായ്പ സ്വീകരിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് മേയര്‍മാര്‍ പറഞ്ഞു.

പദ്ധതിയുടെ എഴുപത് ശതമാനം തുക എഡിബി നല്‍കും. ബാക്കിയുള്ള മുപ്പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കോര്‍പ്പറേഷനുകള്‍ വഹിക്കേണ്ട 15 ശതമാനം അധികപദ്ധതി വിഹിതമായി അനുവദിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പദ്ധതി ഏറ്റെടുക്കാന്‍ കോര്‍പ്പറേഷനുകള്‍ തീരുമാനിച്ചത്.

സിപിഎം വിദേശവായ്പയെ എതിര്‍ക്കുന്നില്ലെന്നും രാജ്യതാത്പര്യത്തിന് എതിരായ വായ്പയെ മാത്രമാണ് എതിര്‍ക്കുന്നതെന്നും കൊച്ചി മേയര്‍ ദിനേശ് മണി പറഞ്ഞു. 25 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയെന്നത് കണക്കിലെടുക്കുമ്പോള്‍ ഇത്രയും നീണ്ട കാലത്തേക്ക് മറ്റ് ഏജന്‍സികളില്‍ നിന്നും വായ്പ കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നഗരങ്ങളുടെ മുഖഛായ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോര്‍പ്പറേഷനുകളോട് അടുത്തുള്ള സ്ഥലങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+