ബാറ്ററി ഇടപാടില്‍ കുറ്റക്കാരനല്ലെന്ന് ശിവദാസമേനോന്‍
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന ബാറ്ററി ഇടപാടില്‍ തന്റെ ഉത്തരവു ലംഘിക്കപ്പെട്ടുവെന്ന മുന്‍മന്ത്രി ടി. ശിവദാസമേനോന്‍. ഇതുമൂലം സര്‍ക്കാരിനു നഷ്ടമുണ്ടായെന്നും എന്നാല്‍ അത് തന്റെ ഭാഗത്തു നിന്നുള്ള വീഴ്ച മൂലമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പര്‍ച്ചേസ് നിയമങ്ങള്‍ക്കനുസരിച്ചു മാത്രമെ ബാറ്ററി വാങ്ങാവൂയെന്ന് താന്‍ ആ ഫയലില്‍ ഉത്തരവെഴുതിയിരുന്നു. എന്നാല്‍ ആ ഉത്തരവ് ലംഘിക്കപ്പെട്ടു. ഇതെക്കുറിച്ചു കേസ് വന്നപ്പോള്‍ ധനകാര്യ സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുലഭിക്കുന്നതിനു മുന്‍പെ മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞു.
ലീഗല്‍ അഡ്വൈസര്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കിയത് താന്‍ അറിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നേരിടാനും കുറ്റം തെളിഞ്ഞാല്‍ ശിക്ഷയേറ്റുവാങ്ങാനും തയ്യാറാണ്. സര്‍ക്കാര്‍ മാറിയാലും ഈ കാര്യത്തെക്കുറിച്ചുള്ള അന്വേഷണം തുടരും.
ലോകായുക്ത തനിക്കെതിരെ അന്ന് വിജലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നില്ല. മന്ത്രിമാര്‍ക്ക് എല്ലാ കാര്യങ്ങളും നേരിട്ടന്വേഷിക്കാനോ എല്ലാത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനോ ആവില്ലെന്നും ശിവദാസമേനോന്‍ പറഞ്ഞു.












Click it and Unblock the Notifications