വിചാരണയില്ലെങ്കിലും ഉമ്മന്‍ചാണ്ടി രക്ഷപ്പെടില്ല: ജേക്കബ്ബ്
കോട്ടയം: ബിഎഡ് കോഴക്കേസില്‍ വിചാരണയില്‍ നിന്നും ഒഴിവായാലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടെന്നു വിചാരിക്കേണ്ടെന്ന് ടി.എം ജേക്കബ്ബ്. കേരളായൂത്ത്ഫ്രണ്ട് ജേക്കബ്ബ് വിഭാഗം സംഘടിപ്പിച്ച ജനമോചനയാത്രയുടെ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ. കെ. ആന്റണിയെ വിസ്തരിച്ചാല്‍ അദ്ദേഹം ബിഎഡ് കേസിലെ സത്യം തുറന്നുപറയും. അതോടെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവരും.
കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിനെ തകര്‍ക്കാനാണ് സ്മാര്‍ട്ട് സിറ്റി കോണ്ടുവരുന്നത്. ദുബായ് സര്‍ക്കാരിന്റെ സ്ഥാപനമല്ലാത്ത ഒരു കമ്പനിയുമായാണ് സംസ്ഥാനസര്‍ക്കാര്‍ കരാറുണ്ടാക്കിയിരിക്കുന്നത്.
ബിഎഡ് കേസിലും തങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്ത കാര്യത്തിലും മുഖ്യമന്ത്രി കള്ളമാണ് പറയുന്നതെന്നും ജേക്കബ്ബ് പറഞ്ഞു.












Click it and Unblock the Notifications