തിരഞ്ഞെടുപ്പിനെ ചൊല്ലി കോണ്‍ഗ്രസ് യോഗത്തില്‍ അടി
തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പില്‍ മൂന്നാംഗ്രൂപ്പ് നേതാക്കളെ ഒഴിവാക്കിയെന്നാരോപിച്ച് കോണ്‍ഗ്രസ് യോഗത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.മെയ് 16 തിങ്കളാഴ്ച രാത്രിയാണ് തിരുവനന്തപുരം ഡിസിസി ഓഫീസില്‍ ഔദ്യോഗികകോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നമുണ്ടായത്.
വഞ്ചിയൂര്‍ ബ്ലോക്കിനു കീഴിലുള്ള ബൂത്ത് തിരഞ്ഞെടുപ്പില്‍ പല മൂന്നാംഗ്രൂപ്പ് നേതാക്കളെയും ഒഴിവാക്കിയിരുന്നു. തിരഞ്ഞടുപ്പിനു ചുക്കാന്‍ പിടിച്ചിരുന്ന എ ഗ്രൂപ്പ് നതാവ് ജോര്‍ജ് മെഴ്സിയര്‍ മൂന്നാംഗ്രൂപ്പുകാരെ ഒഴിവാക്കിയതായി മൂന്നാംഗ്രൂപ്പ് നേതാവ് മണക്കാട് സുരേഷ് ഡിസിസി പ്രസിഡന്റിന് പരാതി നല്‍കി. ഇതനുസരിച്ച് പ്രസിഡന്റ് കെ.മോഹന്‍കുമാര്‍ ഇരുവിഭാഗങ്ങളെയും ചര്‍ച്ചക്കു വിളിച്ചു. ചര്‍ച്ചക്കായി എ ഗ്രൂപ്പുകാര്‍ ജോര്‍ജ് മെഴ്സിയര്‍ക്കൊപ്പവും മൂന്നാംഗ്രൂപ്പുകാര്‍ പ്രതാപചന്ദ്രനോടൊപ്പവുമാണ് എത്തിയത്.
ജോര്‍ജിന്റെ ആളുകള്‍ പ്രതാപചന്ദ്രനെ അസഭ്യം പറഞ്ഞതോടെയാണ് കുഴപ്പമാരംഭിച്ചത്. ഇതെത്തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയും യോഗം പിരിച്ചുവിടുകയും ചെയ്തു.












Click it and Unblock the Notifications