ദുബായ് ഇന്റര്‍നെറ്റ് സിറ്റി സര്‍ക്കാരിന്റേത്
ദുബായ്: കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി ആരംഭിക്കുന്ന ദുബായ് ഇന്റര്‍നെറ്റ് സിറ്റി കമ്പനി പൂര്‍ണമായും ദുബായ് ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുളളതാണെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു.
ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാത്തവര്‍ക്ക് മറുപടി നല്‍കേണ്ടതില്ല എന്ന നിലപാടാണ് തങ്ങളുടേതെന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റി കമ്പനി അധികൃതര്‍ വ്യക്തമാക്കി.
2000 ഓക്ടോബറിലാണ് ലോകത്തിലെ ആദ്യത്തെ സ്വകാര്യ ഐടി സോണായ ദുബായി ഇന്റര്‍നെറ്റ് സിറ്റി തുടങ്ങിയത്. ദുബായ് ടെക്നോളജിയുടെയും സര്‍ക്കാര്‍ സ്ഥാപനമായ മീഡിയ ഫ്രീ സോണിന്റെയും നിയന്ത്രണത്തിലാണ് ഈ കമ്പനി. ദുബായ് നോളജ് സിറ്റിയും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയും മീഡിയ ഫ്രീ സോണിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്.
ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ ചെയര്‍മാനെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും നോമിനേറ്റ് ചെയ്തിരിക്കുന്നത് ദുബായ് സര്‍ക്കാരാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.


Click it and Unblock the Notifications