കുരിയാര്‍കുറ്റി കേസില്‍ ജേക്കബിന് സമന്‍സ്
കോഴിക്കോട്: കുരിയാര്‍കുറ്റി-കാരപ്പാറ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മുന്‍ജലസേചനമന്ത്രി ടി. എം. ജേക്കബ് ഉള്‍പ്പടെ ഒമ്പത് പ്രതികള്‍ക്ക് സമന്‍സയയ്ക്കാന്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു.
ജൂലൈ നാലിന് ജേക്കബിനോടും മറ്റു പ്രതികളോടും കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ ഒമ്പതാം പ്രതിയാണ് ടി.എം. ജേക്കബ്. കേസില്‍ 11 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ എട്ടാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. മാധവനെയും മറ്റൊരാളെയും കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. മാധവനെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഹര്‍ജി കോടതി തള്ളി.












Click it and Unblock the Notifications