കരുണാകരന്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) നേതാവ് കെ. കരുണാകരന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചര്‍ച്ച നടത്തി.
തിരുവനന്തപുരം കൈതമുക്കിലുള്ള എസ്എന്‍ഡിപി ഓഫീസില്‍ വച്ച് മെയ് 16 തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. കരുണാകരന്റെ ആവശ്യപ്രകാരമായിരുന്നു കൂടിക്കാഴ്ച.
സാമുദായിക നേതാക്കള്‍ക്ക് ചില കാര്യങ്ങളില്‍ തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ടെന്നും അത് മാറ്റാനാണ് ചര്‍ച്ച നടത്തിയതെന്നും കൂടിക്കാഴ്ചക്കു ശേഷം കരുണാകരന്‍ പറഞ്ഞു.
അതേ സമയം കരുണാകരന്റെ പാര്‍ട്ടിയുമായി സഹകരിക്കണോ വേണ്ടയോ എന്നതിനെ കുറിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ലീഡര്‍ ചില പ്രസ്താവനകളെ കുറിച്ച് വിശദീകരിച്ചുവെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി സഹകരിക്കുന്നതു സംബന്ധിച്ച് എന്‍എസ്എസുമായി ചേര്‍ന്നേ ഒരു തീരുമാനമെടുക്കാനാവൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സാമുദായിക സംഘടനകള്‍ക്കെതിരെ നടത്തിയ പ്രസ്താവനകളിലുള്ള കുറ്റബോധമായിരിക്കും കൂടിക്കാഴ്ചയ്ക്ക് കരുണാകരനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications