Get Updates
Get notified of breaking news, exclusive insights, and must-see stories!

പെന്‍ഷനില്ലെങ്കില്‍ മന്ത്രിമാരെ തെരുവില്‍ നേരിടും:കെഎസ്കെടിയു

തിരുവനന്തപുരം: കര്‍ഷക തൊഴിലാളി പെന്‍ഷന്‍ സമയത്തിന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ധനമന്ത്രി വക്കം പുരുഷോത്തമനേയും തെരുവില്‍ നേരിടുമെന്ന് കര്‍ഷക തൊഴിലാളി ദേശീയജനറല്‍ സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നേതാക്കള്‍ ഏഴ് ദിവസമായി നിരാഹാരം കിടന്നിട്ടും സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ സമീപനമല്ല പുലര്‍ത്തുന്നത്. ധനമന്ത്രി അബ്കാരികള്‍ക്കും പണക്കാര്‍ക്കും മാത്രമാണ് ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കുന്നത്. കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുകയാണ്

സെക്രട്ടേറിയറ്റ് നടയിലെ സമരംമെയ് 17 ചൊവ്വാഴ്ച മുതല്‍ ജില്ലാ കളക്ടറേററുകളിലേക്കും രണ്ടു ദിവസത്തിനുശേഷം വില്ലേജ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് വജയരാഘവന്‍ അറിയിച്ചു.

പെന്‍ഷന്‍ വിതരണമുള്‍പ്പെടുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്കെടിയുവിലെ ഏഴു നേതാക്കള്‍ സെക്രട്ടറിയേറ്റിനു മുന്നിലാരംഭിച്ച നിരാഹാരം ഇപ്പോഴും തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+