ലോട്ടറി: സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: ഓണ്‍ലൈന്‍ ലോട്ടറി നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു.
ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച് മറ്റ് ലോറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ വിവിധ ഓണ്‍ലൈന്‍ ലോട്ടറി കമ്പനികളാണ് ഹര്‍ജി നല്‍കിയത്. മൂന്നാഴ്ചകള്‍ക്കുള്ളില്‍ ഇതിന്മേല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായരാണ് ഹര്‍ജി പരിഗണിക്കുന്നത്.
സംസ്ഥാനലോട്ടറിക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാന ഭാഗ്യക്കുറി പുനസ്ഥാപിക്കുന്നതിനായി ഉണ്ടാക്കിയ പുതിയ വിജ്ഞാപനത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിയെ ചൂതാട്ട നിയമപരിധിയില്‍ പെടുത്തി നിരോധിച്ചിരുന്നു. ഈ നടപടിക്കെതിരായാണ് ഓണ്‍ലൈന്‍ ലോട്ടറികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.












Click it and Unblock the Notifications