രഹസ്യറിപ്പോര്‍ട്ട്: എന്‍ഡിഎഫ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു
കോഴിക്കോട്: എന്‍ഡിഎഫിന് പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന രഹസ്യറിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് എന്‍ഡിഎഫ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
എന്‍ഡിഎഫിന് ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് രഹസ്യറിപ്പോര്‍ട്ടുണ്ടായിരുന്നുവെന്ന് മുന്‍സിറ്റി പൊലീസ് കമ്മീഷണറായിരുന്ന നീരാറാവത്ത് മാറാട് അന്വേഷണകമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ രഹസ്യറിപ്പോര്‍ട്ട് 2004 ഏപ്രില്‍ നാലിന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ കമ്മീഷന്‍ മുന്‍പാകെ ഹാജരാക്കിയിരുന്നു.
രഹസ്യറിപ്പോര്‍ട്ട് രാജശേഖരന്റെ കയ്യില്‍ എങ്ങിനെയെത്തി എന്നതിനെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടാണ് എന്‍ഡിഎഫ് കോടതിയ സമീപിക്കുന്നത്. പൊലീസ് വകുപ്പിലെ ചിലര്‍ക്ക് സംഘ്പരിവാറുമായി ബന്ധമുണ്ടെന്നാണ് എന്‍ഡിഎഫ് ആരോപിക്കുന്നത്.
നീരാറാവത്ത് പൊലീസ് കമ്മീഷണറായിരുന്നപ്പോള്‍ ഇതുപോലെ നിരവധി രഹസ്യരേഖകള്‍ സംഘ്പരിവാറിനു ചോര്‍ന്നുകിട്ടിയതായി എന്‍ഡിഎഫ് ജനറല്‍ സെക്രട്ടറി ഇളമനം കരീം പറഞ്ഞു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നീരാറാവത്ത് എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടുവെന്ന് വെളിപ്പെടുത്തണം.
എന്‍ഡിഎഫിന്റെ ഐഎസ്ഐ ബന്ധത്തെ പറ്റി അന്വേഷിക്കണമെന്ന ദേശീയസുരക്ഷാഉപദേഷ്ടാവ് എം.കെ നാരായണന്റെ പ്രസ്താവനയെ ഇളമനം കരീം അപലപിച്ചു.












Click it and Unblock the Notifications