Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ്: പത്രികകള്‍ സ്വീകരിച്ചു

കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൂത്തുപറമ്പ്, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിലെഇരുമുന്നണികളിലെയും സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ വരണാധികാരി സ്വീകരിച്ചു.

കളക്ടറേറ്റില്‍ നടന്ന സൂക്ഷ്മ പരിശോധനാ വേളയില്‍ കൂത്തുപറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ പത്രിക സ്വീകരിക്കുന്നതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ. പ്രഭാകരന്‍ തടസ്സവാദങ്ങള്‍ ഉന്നയിച്ചെങ്കിലും വരണാധികാരി പി.രവീന്ദ്രന്‍പത്രിക സ്വീകരിക്കുകയായിരുന്നു. പി. ജയരാജന്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതാണെന്നവാദമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉന്നയിച്ചത്.

ക്രിമിനല്‍ കേസില്‍ രണ്ടരവര്‍ഷം കോടതി ശിക്ഷിച്ച ജയരാജന്റെ പത്രിക തള്ളണമെന്നായിരുന്നു പ്രഭാകരന്റെ ആവശ്യം. എന്നാല്‍ ജയരാജന്റെ ശിക്ഷാ കാലാവധി ഒരു വര്‍ഷമായി മേല്‍ക്കോടതി കുറച്ചകാര്യം സിപിഎം ചൂണ്ടിക്കാട്ടിയത് വരണാധികാരി അംഗീകരിക്കുകയായിരുന്നു.

ജയരാജന്റെ പത്രിക സ്വീകരിച്ചതോടെ ഡമ്മി സ്ഥാനാര്‍ഥിയായ പി. ശശി പത്രിക പിന്‍വലിക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈമാസം 19ആണ്. കൂത്തുപറമ്പില്‍ എട്ടുപേരാണ് മത്സരരംഗത്തുള്ളത്. അഴീക്കോട്ട് ആറു പേര്‍ പത്രിക നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+