കൊക്കക്കോള: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: പ്ലാച്ചിമടയില്‍ പ്രവര്‍ത്തം തുടങ്ങുന്നതു സംബന്ധിച്ച് കൊക്കക്കോള കമ്പനി നല്‍കിയ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി പെരുമാട്ടി ഗ്രാമപഞ്ചായത്തിനോടാവശ്യപ്പെട്ടു.
പ്ലാച്ചിമടയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ലൈസന്‍സ് പുതുക്കുന്നതിനായി പെരുമാട്ടി ഗ്രാമപഞ്ചായത്തിനു നിര്‍ദേശം നല്‍കാനാവശ്യപ്പെട്ട് കമ്പനി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ജസ്റിസ് എം. രാമചന്ദ്രന്‍, ജസ്റിസ് കെ. പി. ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും പഞ്ചായത്ത് ലൈസന്‍സ് പുതുക്കിനല്‍കുന്നില്ലെന്നും സുപ്രീംകോടതി ഹൈക്കോടതി വിധി സ്റേ ചെയ്തിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. പ്രവര്‍ത്തനാനുമതി തുടങ്ങാന്‍ ലൈസന്‍സാവശ്യപ്പെട്ട് ഏപ്രില്‍ 13നാണ് പഞ്ചായത്തിനെഴുതിയത്. ഫാക്ടറി, പരിസ്ഥിതി നിയമങ്ങള്‍ പാലിക്കുന്നെന്നു കാണിക്കുന്ന ലൈസന്‍സുകളും കത്തിനൊപ്പം അയച്ചിരുന്നെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.












Click it and Unblock the Notifications