സ്മാര്‍ട്ട് സിറ്റി: വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ജനതാദള്‍(എസ്)
കോഴിക്കോട്: സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്ന് ജനതാദള്‍ (എസ്) പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. മെയ് 16 തിങ്കളാഴ്ച നടന്ന പാര്‍ട്ടി സംസ്ഥാനസമിതി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മാര്‍ട്ട് സിറ്റിയെപ്പറ്റി സര്‍ക്കാരും ഇന്റര്‍നെറ്റ് സിറ്റി അധികൃതരും നടത്തിയ ചര്‍ച്ചയുടെയും തീരുമാനങ്ങളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്തണം.സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും തിരികെ ലഭിക്കുന്ന പ്രയോജനങ്ങളും വ്യക്തമാക്കണം. ഇക്കാര്യത്തില്‍ രഹസ്യഅജണ്ടയുടെ ആവശ്യമില്ല.
കൃഷി, മത്സ്യബന്ധനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന കരാറുകള്‍ സംസ്ഥാനങ്ങളെയാണ് ബാധിക്കുന്നത്.തായ്ലന്‍ഡുമായി ഉണ്ടാക്കിയ സ്വതന്ത്രവ്യാപാരകരാര്‍ മൂലം മത്സ്യം ഇറക്കുമതി ചെയ്യുകയാണ്. വിദേശകപ്പലുകള്‍ മീന്‍പിടിക്കുന്നതു മൂലം മത്സ്യസമ്പത്തും കുറയുന്നു.
ഏതു കരാറും പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ മാത്രമെ നടപ്പാക്കാവൂ എന്നു വ്യവസ്ഥ ചെയ്യാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications