ചോദ്യചോര്‍ച്ച: മന്ത്രിയുടെ സെക്രട്ടറിയെ ചോദ്യം ചെയ്തു
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ വിദ്യാഭ്യാസമന്ത്രിയുടെസ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ ഡിപിഐയുമായ എം. ഗോപാലനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
ചെന്നൈയിലെ വിശ്വനാഥ പ്രസ് ഉടമ സുബ്രഹ്മണ്യവും രാജന്‍ ചാക്കോയും ചേര്‍ന്ന് 2002 മുതല്‍ വ്യാജരേഖ ഉപയോഗിച്ച് അച്ചടിക്കരാര്‍ നേടിയതിനെപറ്റിയുള്ള വിശദവിവരങ്ങള്‍ ആരായുന്നതിനായാണ് ചോദ്യം ചെയ്തത്.
എസ്പി വില്‍സണ്‍ കെ. ജോസഫ് എം. ഗോപാലനെ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തു. കരാര്‍ നല്‍കുന്നതുമായി തനിക്ക് ബന്ധമില്ലെന്നും പരീക്ഷാഭവന്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം അംഗീകരിക്കുകയാണ് ഡിപിഐ എന്ന നിലയില്‍ ചെയ്തതെന്നും ഗോപാലന്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.












Click it and Unblock the Notifications