സ്മാര്‍ട്ട് സിറ്റി: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സുധീരന്‍
ആലപ്പുഴ: സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ കരാര്‍ ഒപ്പിടുംമുമ്പ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ ആവശ്യപ്പെട്ടു.
വികസനം ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതും സുതാര്യവും ആകണമെന്നും സുധീരന്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കരാര്‍ ഒപ്പിടുംമുമ്പ് സര്‍ക്കാര്‍ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുടെ യോഗവും വിളിച്ചുചേര്‍ക്കണമെന്ന് സുധിരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications