കോടതിയെ സമീപിക്കുമെന്ന് ഡി. സുഗതന്‍
ആലപ്പുഴ: താനും എം. പി. ഗംഗാധരനും ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഡി. സുഗതന്‍ പറഞ്ഞു.
ആരോപണം സംബന്ധിച്ച് എഴുതിക്കൊടുത്താല്‍ അന്വേഷിക്കാമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ പറഞ്ഞത്. എഴുതിക്കൊടുക്കാന്‍ തയ്യാറാണ്. എന്നിട്ടും അന്വേഷിച്ചില്ലെങ്കില്‍ ഹര്‍ജി ഫയല്‍ ചെയ്യും.
അതേ സമയം ആരാണ് ഹര്‍ജി ഫയല്‍ ചെയ്യുകയെന്ന് സുഗതന്‍ വ്യക്തമാക്കിയില്ല. താനോ എം. പി. ഗംഗാധരനോ കോടതിയെ സമീപിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയും മറ്റ് പദ്ധതികളുമായും ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ആരോപണം സംബന്ധിച്ച് എഴുതിനല്‍കാമെന്ന് എം. പി. ഗംഗാധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. എഴുതി നല്‍കിയാല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയ്യാറാവുമോയെന്ന് സുഗതന്‍ ചോദിച്ചു.
താനിപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണെന്നും കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കോടതി വാര്‍ഡില്‍ തനിക്കിപ്പോഴും അംഗത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications