Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂവാറ്റുപുഴ മണ്ഡലം ഇല്ലാതാക്കിയത് രാഷ്ട്രീയലോബി: പി. സി. തോമസ്

കൊച്ചി: മുവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലമായി നിലനിര്‍ത്താന്‍ മണ്ഡല അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ തീരുമാനം എടുത്തിരുന്നതായി മൂവാറ്റുപുഴയില്‍ നിന്നുള്ള ലോക്സഭാംഗവും ഐഫ്ഡിപി നേതാവുമായ പി. സി. തോമസ് പറഞ്ഞു.

ചില രാഷ്ട്രീയ ലോബികളുടെ അട്ടിമറി കാരണമാണ് അവസാന നിമിഷം മൂവാറ്റുപുഴ മണ്ഡലം നഷ്ടമായതെന്ന് തോമസ് മെയ് 17 ചൊവ്വാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. റവന്യു മന്ത്രി കെ. എം. മാണിയ്ക്ക് മൂവാറ്റുപുഴ മണ്ഡലം ഇല്ലാതാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഒരു പ്രാദേശിക കക്ഷി മാത്രമാണിതിനു പിന്നിലെന്ന് കരുതുന്നില്ല.

മൂവാറ്റുപുഴ മണ്ഡലം നിലനിര്‍ത്തുന്നതിനെതിരെ നിലപാട് എടുത്ത സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാദങ്ങള്‍ നിരുത്തരവാദിത്വപരമായിരുന്നു. മാവേലിക്കരയില്‍ മത്സരിച്ച് ജയിക്കുമെന്ന് കരുതുന്നവരുടെ ശ്രമങ്ങളും മൂവാറ്റുപുഴ മണ്ഡലം റദ്ദാകാന്‍ കാരണമായിട്ടുണ്ടാകണം.

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നാമതായത്. അതിനു കാരണം താനാണെന്ന കുറ്റബോധം മാണിക്കുണ്ട്. കൂടാതെ അവിടെ സ്ഥിരമായി ജയിക്കുന്ന തന്നോട് മാണിക്ക് എതിര്‍പ്പുമുണ്ട്- തോമസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+