അദ്വാനി മെയ് 30ന് പാകിസ്ഥാന്‍ സന്ദര്‍ശിക്കും
ഇസ്ലാമാബാദ്: ബിജെപി നേതാവ് എല്‍.കെ അദ്വാനി മെയ് 30ന് പാകിസ്ഥാന്‍ സന്ദര്‍ശിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനവേളയില്‍ തന്റെ ജന്മസ്ഥലമായി സിന്ധിലെ ഹൈദരാബാദ് അടക്കമുള്ള വിവിധ സ്ഥലങ്ങള്‍ അദ്വാനി സന്ദര്‍ശിക്കും.
പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്, പ്രധാനമന്ത്രി ഷൗക്കത്ത് അസീസ് എന്നിവരുള്‍പ്പെടെയുള്ള വിവിധ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും.
നേരത്തെ പാര്‍ലമെന്റിന്റെ ബജറ്റ് സെഷനു ശേഷമാണ് അദ്വാനി പാക് സന്ദര്‍ശനം നടത്താനുദ്ദേശിച്ചിരുന്നെങ്കിലും ബിജെപി ഉന്നതാധികാര സമിതി യോഗം മൂലം സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു.
70കളില്‍ വാര്‍ത്താവിതരണവകുപ്പുമന്ത്രിയായിരിക്കവെയാണ് ഇതിനു മുന്‍പ് അദ്വാനി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്.
ഇന്ത്യാ-പാക് സമാധാനശ്രമങ്ങള്‍ക്ക് അദ്വാനിയുടെ പാക് സന്ദര്‍ശനം കൂടുതല്‍ സഹായിക്കുമെന്ന് ബിജെപി വൈസ് പ്രസിഡന്റ് മുക്തര്‍ അബ്ബാസ് നഖ്വി അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications