മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ നിരോധിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.
മെയ് 18 ബുധനാഴ്ച മഹാരാഷ്ട്രാ മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഡാന്‍സ് ബാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച ഓര്‍ഡിനന്‍സ് ഉടന്‍തന്നെ പുറപ്പെടുവിക്കും.
ഡാന്‍സ് ബാറുകള്‍ നിരോധിക്കാനുള്ള മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുംബൈയിലെ ഡാന്‍സ് ബാറുകളിലെ നര്‍ത്തകികള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications