വൈദ്യുതി ബോര്‍ഡ് വിഭജനം നീട്ടി
ദില്ലി: സംസ്ഥാനങ്ങളിലെ വൈദ്യുത ബോര്‍ഡിനെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കാനുള്ള അന്തിമതീയതി ആറ് മാസത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. നേരത്തെ ജൂണ്‍ ഒമ്പതായിരുന്നു ബോര്‍ഡ് വിഭജനത്തിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ അവസാന തീയതി.
ഇടതുതൊഴിലാളി സംഘടനാ നേതാക്കളുയുമായി കേന്ദ്ര ഊര്‍ജമന്ത്രി പി. എം. സെയ്ദ് നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. കേരളം ഉള്‍പ്പടെ എട്ടു സംസ്ഥാനങ്ങള്‍ ബോര്‍ഡ് വിഭജനത്തിനുള്ള തീയതി നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
2003 ലെ വൈദ്യുതി റെഗുലേറ്ററി നിയമം പിന്‍വലിക്കണമെന്നും വൈദ്യുത ബോര്‍ഡുകളെ പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള നടപടികളെടുക്കണമെന്നും ഇടതുനേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഈ നിയമപ്രകാരമാണ് വൈദ്യുത ബോര്‍ഡിനെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതമാകുന്നത്. വൈദ്യുതി നിയമത്തിലെ അപാകതകള്‍ പരിഹരിക്കാമെന്ന് ഊര്‍ജ്ജമന്ത്രി ഇടതുനേതാക്കള്‍ക്ക് ഉറപ്പു നല്‍കി.
കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പലതവണ ബോര്‍ഡ് വിഭജനത്തിനുള്ളി തീയതി നേരത്തെ കേന്ദ്രം നീട്ടിയിരുന്നു.












Click it and Unblock the Notifications