കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാനാ പടേക്കറെ ഒരാഴ്ചക്ക് അറസ്റു ചെയ്യരുതെന്ന് കോടതി

  • By Staff
Google Oneindia Malayalam News

മുംബൈ: സിനിമാതാരം നാനാ പടേക്കറെ ഒരാഴ്ചക്ക് അറസ്റു ചെയ്യരുതെന്ന് മുംബൈ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. നാനാ പടേക്കറുടെ ഹര്‍ജി വാദത്തിനു വന്നപ്പോഴാണ് ജസ്റിസ് ആര്‍.എസ് മൊഹിത്തേ ഈ നിര്‍ദേശം നല്‍കിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കാന്‍ കോടതി നാനാപട്കര്‍ക്കും നിര്‍ദേശം നല്‍കി. കേസ് രജിസ്റര്‍ ചെയ്തിരിക്കുന്ന പൊലീസ് സ്റേഷനില്‍ മെയ് 19 വ്യാഴാഴ്ച സ്വമേധയാ ഹാജരാകാനും കോടതി നിര്‍ദേശമുണ്ട്.

പടേക്കര്‍ തന്നെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി ഉത്കര്‍ഷ് മൊറാര്‍ക്കര്‍ എന്ന ബിസിനസുകാരന്‍ കേസു നല്‍കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മുംബൈയിലെ വാഷിക്കടുത്തു വച്ച് നാനാപടേക്കറുടെയും മൊറാര്‍ക്കറുടെയും വാഹനങ്ങള്‍ തമ്മില്‍ ചെറുതായി ഉരസിയിരുന്നു. പിന്നീട് ടോള്‍പിരിവു കൊടുക്കാന്‍ ഇരുവാഹനങ്ങളും നിര്‍ത്തിയപ്പോള്‍ നാനാ പട്ക്കര്‍ തന്നെ അസഭ്യം പറഞ്ഞുവെന്നും മുഖത്തിടിച്ചുവെന്നും പിന്നീട് തോക്കുപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും മൊറാര്‍ക്കറുടെ പരാതിയില്‍ പറയുന്നു.

മൊറാര്‍ക്കര്‍ തന്നെയാണ് ഭീഷണിപ്പെടുത്തിയതെന്നു കാണിച്ച് നാനാ പടേക്കറും പൂനെ പൊലീസ് സ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X