കരുണാകരന്‍ പോയത് ഗുണകരം: സോണിയ
ദില്ലി: കെ. കരുണാകരന്‍ പാര്‍ട്ടി വിട്ടതുകൊണ്ട് കേരളത്തിലെ പാര്‍ട്ടികാര്യങ്ങള്‍ കുറെക്കൂടി എളുപ്പവും സുഗമവുമായെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി.
അകത്തുണ്ടായിരുന്ന കരുണാകരനേക്കാള്‍ ശല്യമല്ല പുറത്തുപോയ കരുണാകരന്‍. അദ്ദേഹം പാര്‍ട്ടിക്കകത്തു നിന്ന് ചെയ്തതിനേക്കാള്‍ കുറഞ്ഞ പ്രശ്നങ്ങള്‍ മാത്രമേ പാര്‍ട്ടിക്കു പുറത്തു നിന്ന് ചെയ്യുന്നുള്ളൂ. അതുകൊണ്ട് സംഘടനാ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ കുറെക്കൂടി എളുപ്പമായിട്ടുണ്ട്- സോണിയ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ സല്‍ക്കാരത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.
മുമ്പ് കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ കരുണാകരന്റെ സമ്മതത്തോടെ മാത്രമേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. കരുണാകരന്‍ സമ്മതിക്കാതെ ഒരു റാലി പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. കരുണാകരന്റെ ആവശ്യങ്ങള്‍ എല്ലാ അവസരത്തിലും ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തോട് അല്പം കൂടുതല്‍ ക്ഷമ കാട്ടുകയാണ് ചെയ്തിട്ടുള്ളത്.
കേരളത്തിലെ കോണ്‍ഗ്രസില്‍ കടുത്ത സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. കുറെപേര്‍ പുറത്തുപോയത് പ്രശ്നമുണ്ടാക്കുമെന്ന് കരുതുന്നില്ല. കരുണാകരന്റെ എതിര്‍പ്പുണ്ടെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായി തിരിച്ചുവരും.
ഇനി എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ പോകുന്നത് പുതിയ സംഭവമല്ലെന്നും എക്കാലവും കോണ്‍ഗ്രസില്‍ ഇത്തരം പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications