50 ശതമാനം മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ്: ആന്റണി
തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് എന്ന നയം യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നാല്‍പ്പതാം വാര്‍ഷിക സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നല്ലെങ്കില്‍ നാളെ മാനേജുമെന്റുകള്‍ക്ക് ഇക്കാര്യം അംഗീകരിക്കേണ്ടി വരും. 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് ഈടാക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സ്വാശ്രയ കോളേജുകള്‍ക്ക് അനുമതി നല്‍കിയത്.
ഇക്കാര്യത്തില്‍ മാനേജ്മെന്റുകളില്‍ നിന്നും രേഖാമൂലം ഉറപ്പ് വാങ്ങാതിരുന്നതാണ് പ്രശ്നമായതെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications