ബസ് ചാര്‍ജ് വര്‍ധന: സര്‍ക്കാരിന് നോട്ടീസ്
കൊച്ചി: ബസ് ചാര്‍ജ് കിലോമീറ്ററിന് 42 പൈസയായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി 45 പൈസ ബസ്സുടമകള്‍ ഈടാക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന് നോട്ടീസയക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.
മെയ് 18 ചൊവ്വാഴ്ച രാവിലെ ആലുവ പാലസില്‍ വച്ചു നടന്ന വാദംകേള്‍ക്കലിനു ശേഷം ജസ്റിസ് മോഹന്‍കമമാറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നായരമ്പലം സ്വദേശി സുപ്രി കാട്ടുപറമ്പിലാണ് പരാതി നല്‍കിയിരുന്നത്.
ബസില്‍ ഇരുന്നു യാത്ര ചെയ്യുന്നവരില്‍ നിന്നും നിന്നു യാത്ര ചെയ്യുന്നവരില്‍ നിന്നും ഒരേ നിരക്ക് ഈടാക്കുന്നതിനെയും പരാതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇക്കാര്യവും സര്‍ക്കാരിന് അയക്കുന്ന നോട്ടീസില്‍ പരാമര്‍ശിക്കും.












Click it and Unblock the Notifications