നവംബര്‍ ഒന്ന് മുതല്‍ ദീര്‍ഘകാല വികസന പദ്ധതി
തിരുവനന്തപുരം: കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ആരംഭത്തോട് അനുബന്ധിച്ച് നവംബര്‍ ഒന്ന് മുതല്‍ അഞ്ചുവര്‍ഷകാലത്തെ ദീര്‍ഘകാല വികസന പദ്ധതിക്ക് രൂപം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതിനുള്ള രൂപരേഖ ഒരു വര്‍ഷക്കാലത്തെ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഴിമതി ആരോപണങ്ങള്‍ എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നും വികസനത്തിന്റെ കാര്യത്തില്‍ അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications