രാജ്യസഭാസീറ്റ്: തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് യുഡിഎഫിലെ ഏതുഘടകകക്ഷിക്കാണെന്ന്തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസില്‍ അര്‍ഹിക്കുന്ന സ്ഥാനം എല്ലാവര്‍ക്കും കിട്ടും. സംഘടനാ തെരഞ്ഞെടുപ്പ് എല്ലായിടത്തും കൃത്യമായി നടക്കുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. മെയ് 18 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോണ്‍ഗ്രസ് ആരുടെയും മേധാവിത്തം ഇല്ലാത്ത ഒരു കൂട്ടുകുടുംബമാണ്. അതിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. കരുണാകരനോട് ഇപ്പോഴും പഴയ സ്നേഹവും ബഹുമാനവുമുണ്ട്. അദ്ദേഹത്തെ പോലൊരു മുതിര്‍ന്ന നേതാവിന്റെ പ്രവൃത്തികളെ വിമര്‍ശിക്കില്ല. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണോ എന്ന് തീരുമാനിക്കുന്നത് അദ്ദേഹം തന്നെയായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications