സോണിയയുടെ പ്രസ്താവനയില്‍ പങ്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സോണിയാഗാന്ധി കരുണാകരനെക്കുറിച്ചു പറഞ്ഞത് താന്‍ പറഞ്ഞുകൊടുത്തിട്ടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഹൈക്കമാന്റ് ഇങ്ങോട്ടേ ഉപദേശിക്കാറുള്ളൂ. അങ്ങോട്ടുപദേശിക്കാന്‍ താനായിട്ടില്ല- ഉമ്മന്‍ചണ്ടി പറഞ്ഞു.
സെക്രട്ടറിയേറ്റിനു മുന്നിലെ അനാവശ്യസമരങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകരും പ്രതികരിച്ച സ്ഥിതിക്ക് തീരുമാനം ഉടനെയുണ്ടാകും. മാധ്യമങ്ങളില്‍ വരുന്ന മാനുഷികപ്രശ്നങ്ങളുടെ കഥകള്‍ അറിയിക്കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ട സഹായം ചെയ്യുന്നുമുണ്ട്.
തമിഴ്നാട്ടില്‍ ഇവിടുത്തേക്കാളും രാഷ്ട്രീയവിരോധമുണ്ടെങ്കിലും വികസനപദ്ധതികളോട് എതിര്‍പ്പില്ല. കേരളത്തിലുള്ളവര്‍ അവരെക്കണ്ടു പഠിക്കണം.
പാലായില്‍ എംജി സര്‍വകലാശാലയുടെ കീഴില്‍ സ്വാശ്രയ ബിഎസ്സി നഴ്സിംഗ് കോഴ്സ്, മൂലമറ്റം സെന്റ് ജോസഫ്സിലില്‍ സ്വാശ്രയ എംഎസ്ഡബ്ല്യൂ, മണര്‍കാട് സെന്റ് മേരീസില്‍ സ്വാശ്രയ ബിഎസ്സി അപ്ലൈഡ് ഫിസിക്സ്, സുവോളജി തുടങ്ങിയ കോഴ്സുകളനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications