Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫിലേക്ക് സര്‍ക്കാര്‍ സംഘത്തെ അയക്കും

തിരുവനന്തപുരം: ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

വൈദ്യുതി, തൊഴില്‍ മന്ത്രിമാരും ഭരണ, പ്രതിപക്ഷ എംഎല്‍എമാരും സംഘത്തില്‍ അംഗങ്ങളായിരിക്കും. മെയ് 18 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജപ്പാനില്‍ നടക്കുന്ന എക്സ്പോ 2005 പ്രദര്‍ശനത്തിന് കേരള സംഘത്തെ അയക്കും. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ഇത് സഹായിക്കും. ധന, റവന്യൂ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ജപ്പാനിലേക്ക് അയക്കുന്നത്.

രണ്ട് ഭരണപക്ഷ എംഎല്‍എമാരും ഒരു പ്രതിപക്ഷ എംഎല്‍എയും സംഘത്തിലുണ്ടാവും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് പ്രതിനിധിയും ഇവരെ അനുഗമിക്കും. പി. കെ. കുഞ്ഞാലിക്കുട്ടിയും കെ.വി. തോമസുമാകും സംഘത്തിലുള്ള ഭരണപക്ഷ എംഎല്‍എമാര്‍. പ്രതിപക്ഷ എംഎല്‍എയെ ചര്‍ച്ചകളിലൂടെ തീരുമാനിക്കും.

സ്മാര്‍ട്ട് സിറ്റി പദ്ധതിയെ ചൊല്ലി ഉയര്‍ന്ന വിവാദം നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 ലക്ഷം മലയാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു രാജ്യത്തെ അപമാനിക്കലായി ഈ വിവാദമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കെഎസ്കെടിഎ നടക്കുന്ന സമരംത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 24 മാസത്തെ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശിക ഒന്നിച്ചുനല്‍കാനാവില്ലെന്നും സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഗഡുക്കളായി മാത്രമേ ഇത് നല്‍കാനാവൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+