കോള കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ പരിമിതികള്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്പനിക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇടതു പക്ഷ സര്‍ക്കാരാണ് കമ്പനിക്ക് ലൈസന്‍സ് നല്‍കിയത്. പ്രവര്‍ത്തനത്തിനു വേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചതും. അതുകൊണ്ട് ലൈസന്‍സ് റദ്ദാക്കുന്നതിന് ചില പരിമിതികളുണ്ട്.
പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ കോള കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ താനുമായി ചര്‍ച്ച ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില രേഖകള്‍ അവര്‍ നല്‍കിയിട്ടുണ്ട്. ഈ രേഖകള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിക്കും.
കോള പ്രശ്നത്തില്‍ പ്ലാച്ചിമടയിലെ ജനങ്ങളുടെ ഭാഗത്താണ് സര്‍ക്കാരെന്നും അവരെ സഹായിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications