കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറക്കാട് കോണ്‍ഗ്രസ് ഓഫീസ് പിടിച്ചെടുത്തു

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് പുറക്കാട് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു.

മെയ് 17 ചൊവ്വാഴ്ച ചെങ്ങന്നൂരില്‍ കെ. മുരളീധരന് നല്‍കിയ സ്വീകരണചടങ്ങില്‍ പങ്കെടുക്കാനായി നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോയപ്പോഴാണ് ഒരു വിഭാഗം ഔദ്യോഗിക കോണ്‍ഗ്രസ് പക്ഷക്കാര്‍ ഓഫീസ് കയ്യേറിയത്. നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചെത്തിയപ്പോള്‍ ഓഫീസ് പൂട്ടിയിട്ട നിലയിലായിരുന്നു.

പുറക്കാട് കോണ്‍ഗ്രസ് ഭാരവാഹികളുടെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം പേര്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇവരുടെ നിയന്ത്രണത്തിലായിരുന്നു ഓഫീസ്.

ഓഫീസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇവിടെ പൊലീസിന്റെ കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമ്പലപ്പുഴ പൊലീസാണ് ഓഫീസ് പൂട്ടി താക്കോല്‍ കോണ്‍ഗ്രസ് ഔദ്യോഗികവിഭാഗത്തിന് കൈമാറിയതെന്നാണ് നാഷണല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X