ഗുരുവായൂര്‍ വികസനം ഒരു വര്‍ഷത്തിനകം
തിരുവനന്തപുരം: ഗുരുവായൂര്‍ വികസന പദ്ധതി ഒരു വര്‍ഷത്തിനകം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാന്‍ മെയ് 18 ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ധാരണയായി.
മാലിന്യ നിര്‍മാര്‍ജനമാണ് ഒന്നാംഘട്ടം. ഇതിനായി 12.5 കോടിരൂപയുടെപദ്ധതി നടപ്പാക്കും. വാട്ടര്‍ അതോറിറ്റിയും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയും ദേവസ്വം ബോര്‍ഡും സംയുക്തമായി പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കും.
ജൂലൈ അവസാനം പദ്ധതി തുടങ്ങും. 12 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ ധാരണയായിട്ടുണ്ട്. ഗുരുവായൂരിനും ചുറ്റുമുള്ള ചില പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തുന്ന കുടിവെള്ള പദ്ധതിയാണ് രണ്ടാംഘട്ടം. ഇതിന് 34 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.












Click it and Unblock the Notifications