14 ഐഎഫ്ഡിപി നേതാക്കള്‍ എന്‍സിഐയില്‍ ചേര്‍ന്നു
കോട്ടയം: ഐഎഫ്ഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. വി. സോണിയും മറ്റ് 13 ഭാരവാഹികളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഐഫ്ഡിപി സംസ്ഥാന പ്രസിഡന്റ് സ്കറിയാ തോമസ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് വേണ്ടതൊന്നും ചെയ്യാത്ത സാഹചര്യത്തിലാണ് രാജിവച്ച് എന്‍സിഐയില്‍ ചേര്‍ന്നതെന്ന് ടി. വി. സോണി പറഞ്ഞു. ഐഎഫ്ഡിപി ഫോറത്തില്‍ ഭാരവാഹികള്‍ക്ക് സംസാരിക്കാനുള്ള സ്വാതന്ത്യമില്ലെന്നും പാര്‍ട്ടിക്ക് ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സോണി കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ലേബര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. പി. ജോസഫും ഐഫ്ഡിപിയില്‍ നിന്ന് രാജിവച്ച് നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications