Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടി: കരുണാകരന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ ഉപദേശം കേട്ടാണ് തനിക്കെതിരെ സോണിയാഗാന്ധി പ്രസ്താവന നടത്തിയതെന്ന് നാഷണല്‍ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ക്ഷയിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് 18 ബുധനാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സ്വന്തം അഭിപ്രായമാണോ സോണിയ പറഞ്ഞതെന്ന് കരുണാകരന്‍ ചോദിച്ചു. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം പോലൊരു ഉന്നതപദവിയിലിരിക്കുന്നയാള്‍ക്ക് ചേര്‍ന്നതായില്ല അവരുടെ പ്രസ്താവന.

നെഹ്റു കുടുംബത്തോടുള്ള ആദരവ് തുടരും. എന്നാല്‍ തനിക്ക് നെഹ്റു കുടുംബത്തോടുള്ള ആദരവിനെ പരിഗണിക്കുന്ന രീതിയിലല്ല സോണിയ തന്നോട് പെരുമാറിയിട്ടുള്ളത്. തന്നെ കാണാനോ കേരളത്തിലെ പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യോനോ പോലും അവര്‍ വിസമ്മതിച്ചു. ആദ്യമായാണ് നെഹ്റു കുടുംബത്തിലെ ഒരംഗം തനിക്കെതിരെ ഇത്തരം പ്രസ്താവന നടത്തുന്നത്.

കോണ്‍ഗ്രസ് താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് പോലുള്ള പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് കരുണാകരന്‍ പാര്‍ട്ടിക്കകത്തു നിന്നുകൊണ്ടുണ്ടാക്കിയതിനേക്കാള്‍ കുറഞ്ഞ പ്രശ്നങ്ങളേ പുറത്തുപോയപ്പോള്‍ ഉണ്ടാക്കുന്നുള്ളൂവെന്ന സോണിയാഗാന്ധിയോടുള്ള പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് കരുണാകരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി പറയുന്നതാണ് സോണിയാഗാന്ധി വിശ്വസിക്കുന്നതെന്നാണ് താന്‍ മനസിലാക്കുന്നത്. കോണ്‍ഗ്രസിനെ ഇപ്പോള്‍ നയിക്കുന്നത് ഒരു കോക്കസാണ്. സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ക്ഷയിച്ചുവരികയാണ്.

ഉമ്മന്‍ചാണ്ടിയുമായും എ. കെ. ആന്റണിയുമായും കൂടിക്കാഴ്ച നടത്തിയ ഉടനെയാണ് തനിക്കെതിരെ സോണിയാഗാന്ധി പ്രസ്താവന നടത്തിയത്. സോണിയയുടെ പ്രസ്താവനക്കു പിന്നില്‍ ഇരുനേതാക്കളുടെയും കൈകളുണ്ടെന്ന് വരികള്‍ക്കിടയില്‍ വായിക്കാവുന്നതാണ്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ജയിക്കാനുള്ള ശേഷി കോണ്‍ഗ്രസിനില്ല. തിരഞ്ഞെടുപ്പ് നടന്ന ബീഹാറിലും ജാര്‍ഖണ്ഡിലുമൊക്കെ അത് കണ്ടതാണ്. കോണ്‍ഗ്രസ് അക്കാര്യം നോക്കട്ടെ. കരുണാകരന്റെ കാര്യം നോക്കാന്‍ കേരളത്തില്‍ ആളുകളുണ്ട്.

പല സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിനും ജനക്ഷേമത്തിനും വേണ്ടിയുള്ള തന്റെ പോരാട്ടം ഉപേക്ഷിക്കില്ല.

അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന് അറിയാവുന്നതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം ഒരു തരത്തിലും ഉമ്മന്‍ചാണ്ടി രാജിവയ്ക്കില്ലെന്ന് ബോധ്യമുള്ളതിനാലാണ് താന്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്തത്. ഔദ്യോഗിക വിഭാഗത്തിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം കാണില്ലെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+