Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്കെടിയു പ്രവര്‍ത്തകര്‍ കളക്ടറെ ബന്ദിയാക്കി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തുന്ന കെഎസ്കെടിയു പ്രവര്‍ത്തകര്‍ തിരുവനന്തപുരം കളക്ടറേറ്റിലേക്ക് തള്ളിക്കയറി കളക്ടര്‍ ടിങ്കു ബിസ്വാളിനെ ബന്ദിയാക്കി.

മെയ് 18 ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ കെഎസ്കെടിയു പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് തള്ളിക്കയറിയത്. സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ സമരക്കാരെ ചേമ്പറിലേക്കു കടത്താന്‍ കളക്ടര്‍ തയ്യാറായില്ല. ഇതെത്തുടര്‍ന്ന് ചേമ്പറിനു മുന്നിലിരുന്ന് മുദ്രാവാക്യം വിളിയാരംഭിച്ച സമരക്കാര്‍ പിന്നീട് കളക്ടറുടെ മുറിയിലേക്ക് തള്ളിക്കയറി കളക്ടറെ ബന്ദിയാക്കുകയായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ കളക്ടര്‍ ഇവരുടെ നിവേദനം സ്വീകരിച്ചതോടെ സമരക്കാര്‍ പിരിഞ്ഞുപോയി.

കര്‍ഷക പെന്‍ഷന്‍ കുടിശിക പൂര്‍ണമായും നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്കെടിയു നടത്തുന്ന സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കളക്ടറേറ്റ് ഉപരോധം നടന്നത്.

മെയ് 17ന് മുഖ്യമന്ത്രിയുമായി കെഎസ്കെടിയു നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ മെയ് 18 ബുധനാഴ്ച കളക്ടറേറ്റിലെത്തിയത്.

കര്‍ഷകര്‍ക്കുളള പെന്‍ഷന്‍ വിതരണമടക്കമുള്ള ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ടു ദിവസങ്ങളായി കര്‍ഷകയൂണിയന്‍ നേതാക്കള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരസമരം നടത്തുകയാണ്. മുഖ്യമന്ത്രിയുമായും അതിനു മുന്‍പ് തൊഴില്‍മന്ത്രിയുമായും നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+