Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്: മൂന്നുമാസത്തിനകം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊച്ചി: മാറാട് കലാപത്തില്‍ വീടും വസ്തുവകകളും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തെപ്പറ്റി മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ സമയമനുവദിക്കില്ലെന്നും ജസ്റിസ് കുര്യന്‍ ജോസഫ്, ജസ്റിസ് ആര്‍. ബസന്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇതു നാലാംതവണയാണ് സര്‍ക്കാരിന് ഹൈക്കോടതി സമയം നീട്ടിനല്‍കുന്നത്.

കലാപത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായ മറിയം ബീവി, ബിച്ചീവി എന്നിവരുടെ ഹര്‍ജിയിലാണ് കോടതി ഈ ഉത്തരവു പുറപ്പെടുവിച്ചത്. നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. ഇംതിയാസ് അഹമ്മദ് വാദിച്ചു. ഇക്കാര്യം ഇത്രയും കാലം നീട്ടിക്കൊണ്ടു പോയതു തന്നെ ബന്ധപ്പെട്ടവരുടെ മനോവേദന വര്‍ദ്ധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കലാപത്തെ തുടര്‍ന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ടു നല്‍കിയ പരാതികളില്‍ 26 എണ്ണം അടിസ്ഥാനമില്ലാത്തതാണെന്ന് ഡപ്യൂട്ടി കളക്ടര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. മറ്റുള്ളവ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡങ്ങള്‍ എന്തായിരിക്കണമെന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+