Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വോട്ട് യുഡിഎഫിന്: മുരളീധരന്‍

ആലപ്പുഴ: കൂത്തുപറമ്പ്, അഴീക്കോട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കോണ്‍ഗ്രസ് രഹസ്യധാരണയിലെത്തിയിട്ടുണ്ടെന്ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

87ല്‍ അഴീക്കോട് എം. വി. രാഘവന്‍ വിജയിച്ചത് ബിജെപി പിന്തുണയോടെയാണ്. ഇത്തവണ അഴീക്കോട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയില്ല. ബിജെപിയുടെ വോട്ട് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിക്കാണ്.

ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാതിരിക്കാനാണ് സോണിയാഗാന്ധി യുപിഎ രൂപീകരിച്ചത്. ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് വേണ്ടെന്ന് പറയാന്‍ കെപിസിസി പ്രസിഡന്റും എ. കെ. ആന്റണിയും തയ്യാറാകണം.

ഇരുമണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ദയനീയ പരാജയത്തിനായി എന്‍സിഐ ശ്രമിക്കും. യുഡിഎഫ് സര്‍ക്കാരിനെതിരെ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളെ കുറിച്ച് നിയമസഭാ സമിതിയെ കൊണ്ടോ സിബിഐയെ കൊണ്ടോ അന്വേഷിപ്പിക്കണം.

കരുണാകരന്‍ രാജ്യസഭാംഗത്വം രാജിവച്ചതു പോലെ മറ്റുള്ളവരും സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ കഴമ്പില്ലെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+