Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൈറ്റാനിയം മലിനീകരണ നിയന്ത്രണത്തിന് പദ്ധതി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

256.1 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. മലിനീകരണ നിയന്ത്രണത്തിനും വികസനത്തിനുമായി ആദ്യഘട്ടത്തില്‍ 129.4ഉം രണ്ടാം ഘട്ടത്തില്‍ 127.7 കോടിയും ചെലവഴിക്കും.

പദ്ധതി നടപ്പിലാക്കുന്ന സാഹചര്യത്തില്‍ ടൈറ്റാനിയം അടച്ചുപൂട്ടണമെന്ന തീരുമാനം പുനപരിശോധിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെടും. വേണ്ടത്ര മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാത്ത സ്ഥാപനമെന്ന നിലയില്‍ ടൈറ്റാനിയം അടച്ചുപൂട്ടണമെന്ന ബോര്‍ഡിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പുതിയ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ടൈറ്റാനിയം അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതിക്കുള്ള തുക ടൈറ്റാനിയം കണ്ടെത്തും. മലിനീകരണ നിയന്ത്രണത്തിന് വ്യക്തമായ പദ്ധതിയാണ് ടൈറ്റാനിയം തയാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+