അബ്ദുള്‍ വഹാബിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
കൊച്ചി: പി. വി. അബ്ദുള്‍ വഹാബ് എംപിയുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
നിലമ്പൂര്‍ സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ പത്മാക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റീസ് കെ. ബാലകൃഷ്ണന്‍ നായര്‍ ഫയലില്‍ സ്വീകരിച്ചത്.
ഹര്‍ജിയിന്മേല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാന സര്‍ക്കാര്‍, തഹസീല്‍ദാര്‍, അബ്ദുള്‍ വഹാബ് എന്നിവര്‍ക്കു നോട്ടീസയയ്ക്കുവാനും ഉത്തരവായിട്ടുണ്ട്.
വിദേശത്ത് സ്ഥിരതാമസക്കാരനായ അബ്ദുള്‍വഹാബിന്റെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തെ ലീഗ് രാജ്യസഭാ സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ വിവാദമായിരുന്നു












Click it and Unblock the Notifications