2007ന് ശേഷവും മുഷറഫ് പാക് പ്രസിഡന്റായി തുടരും
ഇസ്ലാമാബാദ്: 2007നു ശേഷവും പാകിസ്ഥാന്‍ പ്രസിഡന്റായി പര്‍വേസ് മുഷറഫ് തന്നെ തുടരുമെന്ന് പാക് ഇന്‍ഫര്‍മേഷന്‍മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് പറഞ്ഞു. 2007ല്‍ നടക്കുന്ന പാര്‍മെന്ററി തിരഞ്ഞെടുപ്പിനു ശേഷവും പ്രസിഡന്റായി തുടരാന്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനം മുഷറഫിന് അനുവാദം നല്‍കും.
പാക് പ്രസിഡന്റായി തുടരാന്‍ മുഷറഫ് യോഗ്യനാണെന്നും ഈ സ്ഥാനത്ത് അദ്ദേഹം വിജയിക്കുമെന്നും അഹമ്മദ് പറഞ്ഞു.
ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്ലീം ലീഗ് ക്യൂ പാര്‍ട്ടിയുമായി മുഷറഫ് ചര്‍ച്ചകള്‍ നടത്തിയതിനു പിറ്റേന്നാണ് അഹമ്മദിന്റെ പ്രസ്താവനയെന്നതു ശ്രദ്ധേയമാണ്. മുഷറഫിന്റെ പ്രസിഡന്റ് കാലാവധി 2007 ല്‍ അവസാനിക്കുകയാണ്.












Click it and Unblock the Notifications