കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ 50 മാവോയിസ്റുകള്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

കാഠ്മണ്ഡു: കിഴക്കന്‍ നേപ്പാളിലെ ഉദയപുര്‍ ജില്ലയില്‍ സുരക്ഷാസൈനികരുമായുണ്ടായ ഏററുമുട്ടലില്‍ 50 മാവോയിസ്റുകള്‍ കൊല്ലപ്പെട്ടു.

മെയ് 16 തിങ്കളാഴ്ച മാവോയിസ്റുകളുടെ ആക്രമണത്തില്‍ എട്ടു സുരക്ഷാസൈനികരും ഒരു പൊലീസുകാരനും മരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിനെ തുടര്‍ന്നുള്ള പോരാട്ടത്തിലാണ് മാവോയിസ്റുകള്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട എട്ടു മാവോയിസ്റുകളുടെ മൃതദേഹം മാത്രമെ ഇതുവരെ കണ്ടെടുക്കാനായുളളൂ. ഇവരില്‍ നിന്നും നാലു റൈഫിളുകളും പിടിച്ചെടുത്തിട്ടുണ്ട്.

സുരക്ഷാഉദ്യോഗസ്ഥരുടെ വേഷത്തില്‍ ചെന്ന് ആളുകള്‍ വീടുകള്‍ കൊള്ളയടിക്കുന്നതിനെതിരെ റോയല്‍ നേപ്പാള്‍ ആര്‍മി ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് മാവോയിസ്റുകളാണെന്നു നടിച്ച് വീടുകള്‍ കൊളളയടിക്കുന്ന സംഘത്തിലെ ഏഴുപേരെ സൈന്യം അറസ്റു ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X