കൊല്‍ക്കത്തയില്‍ കെട്ടിടത്തിനു തീ പിടിച്ച് എട്ടുപേര്‍ മരിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഒരു കെട്ടിടത്തിനു തീപിടിച്ച് എട്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പൊള്ളലേറ്റു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നു.പൊള്ളലേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടക്കന്‍ കൊല്‍ക്കത്തയിലെ കോലൂട്ടോലയിലെ ഒരു കെട്ടിടത്തിനാണ് തീ പിടിച്ചത്. പൊള്ളലേറ്റ എട്ടുപേരും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.മെയ് 19 വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
സ്റൗ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications