Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലുവിന്റെ കാര്‍ തകര്‍ന്നത് കല്ലേറിലല്ലെന്ന് റിപ്പോര്‍ട്ട്

വഡോദര: ലാലു പ്രസാദ് യാദവിന്റെ കാര്‍ തകന്നത് കല്ലേറിലല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കാറിന്റെ ചില്ലുകള്‍ തകര്‍ന്നതെങ്ങനെയെന്നതു സംബന്ധിച്ച് വ്യക്തമായ അനുമാനത്തിലെത്താന്‍ ഫോറന്‍സ് വിദഗ്ധര്‍ക്കിനിയും കഴിഞ്ഞിട്ടില്ല.

കാര്‍ തകര്‍ന്നത് കല്ലേറിലല്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്ന് വഡോദര പൊലീസ് കമ്മീഷണര്‍ ദീപക് സ്വരൂപ് പറഞ്ഞു. സംഭവത്തെപ്പറ്റിയുള്ള ഇടക്കാല അന്വേഷണറിപ്പോര്‍ട്ടിലും ഫോറന്‍സിക് റിപ്പോര്‍ട്ടിലും വൈരുദ്ധ്യങ്ങളില്ല. ആശുപത്രിയിലെ സംഭവങ്ങള്‍ ചിത്രീകരിച്ച വീഡിയോചിത്രങ്ങളുടെ സൂക്ഷ്മപരിശോധനക്കു ശേഷമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. സബര്‍മതി തീവണ്ടിയപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയ ലാലുവിന്റെ കാര്‍ തകര്‍ന്നത് കല്ലേറിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നതെങ്ങനെയെന്നു കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്നും പ്രാഥമികാന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം നടത്തിയതെന്നും ദീപക് സ്വരൂപ് പറഞ്ഞു.

വആശുപത്രിയിലെത്തിയ തനിക്കു നേരെ വധശ്രമമുണ്ടായതായും അതിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നും ലാലു പ്രസാദ് യാദവ് ആരോപണമുന്നയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+