കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേതുസമുദ്രം പദ്ധതിക്ക് കേന്ദ്ര അംഗീകാരം

  • By Staff
Google Oneindia Malayalam News

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ സേതുസമുദ്രം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര ധനമന്ത്രി പി.ചിദംബരമാണ് ഇക്കാര്യം അറിയിച്ചത്.

100 വര്‍ഷം പഴക്കമുള്ള ഒരു സ്വപ്നമാണ് ഇതുവഴി സാക്ഷാത്കരിക്കുന്നതെന്ന് ചിദംബരം പറഞ്ഞു. പദ്ധതി നടപ്പാകുന്നതോടെ കപ്പുലുകള്‍ക്ക് ശ്രീലങ്ക വഴി ചുറ്റിവരേണ്ട ആവശ്യം വരില്ല. സൂയസ്-പനാമ കനാലുകള്‍ പോലുള്ള ഒരു പദ്ധതിയായിരിക്കും ഇത്.പ്രതിരോധത്തിനും രാജ്യസുരക്ഷക്കും കള്ളക്കടത്തു തടയുന്നതിനും ഈ പദ്ധതി സഹായിക്കും.

2427.40 കോടി രൂപയുടെ പദ്ധതിക്കായി 495 കോടി കേന്ദ്രം നല്‍കും. തൂത്തുക്കുടി പോര്‍ട്ട് ട്രസ്റും ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും 50 കോടി വീതം നല്‍കും.

സേതുസമുദ്ര പദ്ധതി തമിഴ്നാട്ടിലെ തുറമുഖ വികസന ചരിത്രത്തിലെ പുതിയ നാഴികകല്ലാകും.സേതു സമുദ്രം കപ്പല്‍-കനാല്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ വകവയ്ക്കാതെയാണ് കേന്ദ്രം മുന്നോട്ടു പോകുന്നത്.

തമിഴ്നാട്ടിലെ തൂത്തുക്കുടിക്കടുത്താണ് ഇത് നിലവില്‍ വരിക. ഇന്ത്യന്‍ കടലിലൂടെ പാക് സമുദ്രത്തിലേക്ക് എളുപ്പ മാര്‍ഗ്ഗമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ പദ്ധതിക്കെതിരെ രംഗത്തുണ്ട്. മീനുകളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതാണിതെന്നും ഈ മേഖലയില്‍ വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇതുണ്ടാക്കുമെന്നും അവര്‍ ആരോപിക്കുന്നു.

അടുത്ത വര്‍ഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് പദ്ധതിക്ക് അംഗീകാരം നല്‍കാനുള്ള കേന്ദ്രതീരുമാനമെന്നു കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X