ജെഎസ്എസുമായുള്ള പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് പരിഹരിച്ചു
തിരുവനന്തപുരം: ജെഎസ്എസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, ധനമന്ത്രി വക്കം പുരുഷോത്തമന്‍ എന്നിവര്‍ ജെഎസ്എസ് നേതാവും കൃഷിമന്ത്രിയുമായ കെ.ആര്‍.ഗൗരിയമ്മയുമായി അവരുടെ വസതിയില്‍ വച്ച് നടത്തിയ ചര്‍ച്ചയിലാണ് അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചത്.
ചാരായത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച നിയമക്കുരുക്കുകള്‍ തീര്‍ക്കാന്‍ അടിയന്തിര നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും മറ്റു നേതാക്കളും ജെഎസ്എസിന് ഉറപ്പു നല്‍കി. ധനമന്ത്രിയുമായി ചില ഫയലുകളെ ചൊല്ലിയുള്ള തര്‍ക്കവും ചര്‍ച്ച ചെയ്ത് പരിഹരിച്ചു.
അതേസമയം, മന്ത്രി കെ.എം.മാണിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. രാജ്യസഭാ സീറ്റ് വേണമെന്ന നിലപാടില്‍ കെ.എം. മാണി ഉറച്ചു നില്‍ക്കുകയാണ്. മെയ് 20 വെള്ളിയാഴ്ച എറണാകുളത്തു വച്ച്ചര്‍ച്ച വീണ്ടും തുടരും.












Click it and Unblock the Notifications