പി.സി തോമസിനെതിരെ തെര.കമ്മീഷണര്‍ നിയമനടപടിയെടുത്തേക്കും
തിരുവനന്തപുരം: മണ്ഡലം പുനര്‍നിര്‍ണയത്തെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവനയിറക്കിയ പി.സി തോമസ് എംപി ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുന്ന കാര്യം ആലോചിച്ചു വരികയാണൈന്ന് സംസ്ഥാനതെരഞ്ഞെടുപ്പുകമ്മീഷണര്‍ എന്‍.മോഹന്‍ദാസ് അറിയിച്ചു.
താന്‍ മന്ത്രി കെ.എം മാണിയുമായി ചേര്‍ന്ന് മൂവാറ്റുപുഴ മണ്ഡലം ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന തോമസിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. സമിതിയുടെ നടപടിക്രമങ്ങളെപ്പറ്റി അറിയാവുന്ന തോമസ് തന്നെ ഇത്തരമൊരു പ്രസ്താവനയിറക്കിയത് ദൗര്‍ഭാഗ്യകരമാണ്.
തെക്കന്‍ കേരളത്തില്‍ ഏഴ് അസംബ്ലി മണ്ഡലങ്ങള്‍ കുറയുമ്പോള്‍ ഒരു ലോക്സഭാമണ്ഡലം ഇല്ലാതാകുന്നത് സ്വാഭാവികമാണ്. ജില്ലകള്‍ ആസ്ഥാനമാക്കി മണ്ഡലങ്ങള്‍ രൂപീകരിക്കുകയെന്ന നിര്‍ദേശമാണ് തെരഞ്ഞെടുപ്പുകമ്മീഷന്‍ ചെയ്തത്. അതോടെ മൂവാറ്റുപുഴ ഇല്ലാതാവുകയും പത്തനംതിട്ട നിലവില്‍ വരികയും ചെയ്തു.
പി.സി തോമസ് കമ്മീഷനു മുന്‍പാകെ മൂവാറ്റുപുഴ നിലനിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുപ്രകാരം പത്തനംതിട്ട മണ്ഡലം രൂപീകരിക്കാന്‍ സാധിക്കില്ലെന്നു വന്നപ്പോഴാണ് പുനര്‍നിര്‍ണയ കമ്മറ്റി മൂവാറ്റുപുഴ മണ്ഡലം ഇല്ലാതാക്കിയതെന്നും മോഹന്‍ദാസ് പറഞ്ഞു.












Click it and Unblock the Notifications